KOYILANDY DIARY.COM

The Perfect News Portal

സി.പി.എം. രാമനാട്ടുകര ലോക്കല്‍ കമ്മറ്റി ഓഫീസായ എ.കെ.ജി. മന്ദിരത്തിനു നേരെ കല്ലേറ്

രാമനാട്ടുകര: സി.പി.എം. രാമനാട്ടുകര ലോക്കല്‍ കമ്മറ്റി ഓഫീസായ എ.കെ.ജി. മന്ദിരത്തിനു നേരെ കല്ലേറ്. മുന്നിലെ ജനല്‍ചില്ല് ഭാഗികമായി പൊട്ടിയിട്ടുണ്ട്. രാവിലെ വന്ന പ്രവര്‍ത്തകരാണ് ചില്ലുടഞ്ഞത് കണ്ടത്​.​ ശനിയാഴ്ച രാത്രി എട്ടര വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. അതിനു ശേഷമാണ് സംഭവം.

രാത്രി 11.45 ഓടെ എന്തോ പൊട്ടിയ ശബ്ദം കേട്ടതായി സമീപത്തെ വീട്ടുക്കാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. സി.പി.എം. ലോക്കല്‍ സെക്രടറി കെ.ദാമോദരന്‍ ഫറോക്ക് പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. കാരായി, തോട്ടുങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നായി സി.പി.എം ന്റെ കൊടികളും,കൊടിമരവും കാണാതായിട്ടുണ്ട്.

പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. 2014 ഒക്ടോബര്‍ 17 നു രാത്രി ഇതേ ഓഫിസിനു കല്ലേറും കരി ഓയില്‍ അഭിഷേകവും നടത്തിയിരുന്നു. അതിന്റെ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!