KOYILANDY DIARY

The Perfect News Portal

പിഷാരികാവ് തൃക്കാര്‍ത്തിക സംഗീതോത്സവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച്‌ തൃക്കാര്‍ത്തിക സംഗീതോത്സവം തുടങ്ങി. ഡിസംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള മഹത്​വ്യക്തികള്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു , നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, മലബാര്‍ ദേവസ്വം ബോര്‍ഡംഗം പി.പി. വിമല, എക്​സിക്യൂട്ടീവ് ഓഫീസര്‍ യു.വി.കുമാരന്‍, രമേഷ് കാവില്‍, പ്രേംകുമാര്‍ വടകര, വി.പി. ഭാസ്​കരന്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇ.ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും നാരായണന്‍ കുട്ടിനായര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഞെരളത്ത് ഹരിഗോവിന്ദനും സംഘവും സോപാന സംഗീതം ‘ഹരിഗോവിന്ദഗീതം’അവതരിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 27ന് ജയശ്രീരാജീവ് (കണ്ണൂര്‍) അവതരിപ്പിക്കുന്ന സംഗീത കച്ചേരി, 28ന് ചെങ്കോട്ടൈ ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീത കച്ചേരി, 29ന് നെല്ലായി കെ. വിശ്വനാഥന്റെ വയലിന്‍ കച്ചേരി, 30ന് പാലക്കാട് സൂര്യനാരായണിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, ഡിസം.1ന് തിരുവനന്തപുരം വി. സൗന്ദരരാജന്റെ വീണ കച്ചേരി, 2ന് ഗുരുവായൂര്‍ ഒ.കെ. ഗോപിയുടെ നാദസ്വര കച്ചേരി, കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീത കച്ചേരി എന്നിവ നടക്കും. കാര്‍ത്തിക വിളക്ക് ദിവസം സംഗീതോത്സവത്തില്‍ പ്രശസ്ത ചലചിത്രപിന്നണി ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാറിനെ ആദരിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *