KOYILANDY DIARY

The Perfect News Portal

സിപിഐ (എം) നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി വിപണനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷരഹിത പച്ചക്കറിയുടെ ഉല്‍പാദനവും, സ്വയംപര്യാപ്തയും ലക്ഷ്യമിട്ട് സിപിഐ(എം)ന്റെ നേതൃത്വത്തില്‍ 2015 മുതല്‍ നടത്തി വരുന്ന സംയോജിത കൃഷി കാമ്പയിന്റെ ഭാഗമായി 1500 ഓളം ഓണക്കാല വിപണികള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനം പച്ചക്കറിയുടെ രംഗത്ത് മികച്ച മുന്നേറ്റത്തിനും സ്വയം പര്യാപ്ത കൈവരിക്കുന്നതിലേക്കും എത്തിക്കുന്നതിന് സഹായിക്കുന്ന കാര്‍ഷിക ഇടപെടലിന്റെ ഭാഗമായാണ് ജൈവകൃഷി കാമ്പയിന്‍ ആരംഭിച്ചത്.

കര്‍ഷകസംഘത്തിന്റെയും മറ്റ് ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ സഹകരണ ബാങ്കുകളുടെയും, തദ്ദേശസ്ഥാപനങ്ങളുടെയും, സന്നദ്ധസംഘടകളുടെയും സഹായത്തോടെയാണ് വിപണികള്‍ ഒരുക്കുന്നത്. 2022 സെപ്തംബര്‍ 2 മുതല്‍ 7 വരെയുള്ള ദിവസങ്ങളിലാണ് വിപണികള്‍ സംഘടിപ്പിക്കുന്നത്. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 5 ന് തിരുവനന്തപുരം, വെമ്പായത്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.

മറ്റ് ജില്ലകളില്‍ മന്ത്രിമാരും, ജനപ്രതിനിധികളും, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും വിപണികളുടെ ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *