KOYILANDY DIARY

The Perfect News Portal

വിജു കൃഷ്ണന് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി: കർഷക സമര പോരാളി വിജു കൃഷ്ണന്  സ്വീകരണം നൽകി. സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഐതിഹാസിക കർഷക സമരത്തെ, വർഗ്ഗ സമരത്തിൻ്റെ വിജയമാക്കി മാറ്റുന്നതിൽ ചരിത്രപരമായ പങ്ക് വഹിച്ച അഖിലേന്ത്യാ കിസാൻ സഭയുടെ നേതാവ് വിജു കൃഷ്ണന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കർഷക സംഘം ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. കർഷക സംഘം ഏരിയാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ കെ ഷിജു മാസ്റ്റർ ഷാളണിയിച്ചു സ്വീകരിച്ചു. കർഷക സംഘം നേതാക്കളായ അഡ്വ. കെ. സത്യൻ, പി.കെ. ഭരതൻ, രവീന്ദ്രൻ, എം. കൃഷ്ണൻ, കെ. സുധാകരൻ, പി. ചന്ദ്രശേഖരൻ, എ. സുധാകരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.