KOYILANDY DIARY

The Perfect News Portal

ന്യൂനപക്ഷ വേട്ട: കൊയിലാണ്ടിയിൽ സിപിഐ(എം) പ്രതിഷേധ സംഗമം

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ സിപിഐ(എം) കേന്ദ്രകമ്മറ്റിയുടെ ആഹ്വാന പ്രകാരം കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയ ക്യാമ്പയിൻ്റെ ഭാഗമായി സി പി ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുത്താമ്പിയിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. സ്തീകളും കുട്ടികളും ഉൽപ്പെടെ ഏരിയായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ ജനക്കൂട്ടമാണ് പരപാടി വീക്ഷിക്കാനായെത്തിയത്‌. കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. കെ. ഷിജു മാസ്റ്റർ, പി.ബാബുരാജ് എന്നിവർ സംസാരിച്ചു. ആർ.കെ അനിൽകുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *