KOYILANDY DIARY.COM

The Perfect News Portal

മീഡിയ വണ്‍ സംപ്രേഷണ വിലക്കിനെതിരെ കൊയിലാണ്ടി പൗരാവലിയുടെ പ്രതിഷേധം

കൊയിലാണ്ടി: മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരെ കൊയിലാണ്ടി പൗരാവലി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍. ഉദ്ഘാടനം ചെയ്തു. എല്ലാവിധ വിയോജിപ്പുകളെയും ഭരണകൂടം പ്രോത്സാഹിപ്പിക്കുമ്പോള്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളുവെന്നും, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും വിലക്കുവാങ്ങിയും നിശ്ശബ്ദമാക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നതെന്നും, ഭരണകൂടത്തിന്‍റെ തെറ്റുകള്‍ തിരുത്തേണ്ട ജുഡീഷ്യറി നമ്മെ അനാഥപ്പെടുത്തുന്ന കാഴ്ചയാണുള്ളതെന്നും, ജുഡീഷ്യറി അന്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ നീതി അപ്രത്യക്ഷമാവുമെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കുകയും ഭയത്തിന്‍റെ വാള്‍ തൂക്കിയിടുകയുമാണ് മീഡിയവണ്‍ സംപ്രേഷണ വിലക്കിലൂടെ ഭരണകൂടം ചെയ്യുന്നതെന്നും, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ തങ്ങളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ മീഡിയവണ്‍ സീനിയര്‍ കോ-ഓഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് ചോദിച്ചു.

പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്‍റ് ശശീന്ദ്രന്‍ ബപ്പന്‍കാട് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, എം.പി. ശിവാനന്ദന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ശിവദാസന്‍ പൊയില്‍ക്കാവ്, ഇ.കെ. അജിത്ത്, വി.പി. ഇബ്രാഹിം കുട്ടി, എന്‍.വി. ബാലകൃഷ്ണന്‍, എന്‍.കെ. റഷീദ് ഉമരി, മുജീബ് അലി, റസല്‍ നന്തി, അന്‍സാര്‍ കൊല്ലം, ടി. ശാക്കിര്‍, വി.പി. മുഹമ്മദ് ശരീഫ്, ഡോ. സോമന്‍ കടലൂര്‍ എന്നിവര്‍ സംസാരിച്ചു. വി.കെ. അബ്ദുല്‍ റഷീദ് സ്വാഗതവും കെ.വി. അല്‍ത്താസ് നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!