KOYILANDY DIARY

The Perfect News Portal

മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം ഫിബ്രവരി 27 മുതൽ

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം ഫിബ്രവരി 27, 28, മാർച്ച് ഒന്ന് തിയ്യതികളിൽ വിവിധ ക്ഷേത്ര ചടങ്ങുകളോടെ ആഘോഷിക്കും. 27 ന് പുലർച്ചെ ഗണപതി ഹോമം, വൈകീട്ട് ക്ഷേത്ര സർപ്പകാവിൽ സമൂഹ സർപ്പബലി, 7.30ന്, കല്പാത്തി ബാലകൃഷ്ണൻ്റെ തായമ്പക. 28 ന്, രാവിലെ 5.30ന് മഹാഗണപതി ഹോമം, ശിവപ്രസാദ് നമ്പൂതിരിയുടെ കാർമികത്വത്തിൽ രാത്രി. 7.30 ന് വിഷ്ണു കൊരയങ്ങാട് അവതരിപ്പിക്കുന്ന തായമ്പക, കരിമരുന്ന് പ്രയോഗം. മാർച്ച് ഒന്ന് ശിവരാത്രി, വൈകീട്ട് 4 മണിക്ക് നിലക്കളി, വൈകീട്ട് 5 മണിക്ക് ശീവേലി, രാത്രി ഋതുപർണ്ണ ഘോഷിൻ്റ തായമ്പക,7. 45 ന് ഫെബിൻ രാജിൻ്റെ തായമ്പക, അരങ്ങേറ്റം, രാത്രി 12 മണിക്ക് പാലക്കുളം രാജൻ്റെയും, മാരാമുറ്റം ബാബുവിൻ്റെയും നേതൃത്വത്തിൽ പാണ്ടിമേളത്തോടെയുള്ള എഴുന്നള്ളിപ്പ്. പുലർച്ചെ 5 മണിക്ക് ഊരുചുറ്റലോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *