KOYILANDY DIARY

The Perfect News Portal

പ്രഷർ പമ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ സ്കൂളുകളിൽ പ്രഷർ പമ്പുകൾ വിതരണം ചെയ്തു. നഗരസഭ 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിലെ ശുചി മുറികൾ വൃത്തിയാക്കുവാൻ പ്രഷർ പമ്പുകൾ വിതരണം ചെയ്തത്. കോതമംഗലം ജി.എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർമാരായ എ. അസീസ് മാസ്റ്റർ, വി. രമേശൻ മാസ്റ്റർ, പ്രധാന അധ്യാപകൻ കെ. രവി മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് അനിൽകുമാർ, വാർഡ് കൗൺസിലർ, ദൃശ്യ,   ഷൈനി ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *