KOYILANDY DIARY.COM

The Perfect News Portal

ഭൗതിക ശാസ്‌ത്രജ്ഞന്‍ താണു പത്മനാഭന്‍ (64) അന്തരിച്ചു

വിഖ്യാത ഭൗതിക ശാസ്‌ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്‌. 2007ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയായ ഭട്നഗര്‍ പുരസ്കാരവും നേടിയിട്ടുണ്ട്.കേരള സര്‍ക്കാരിന്റെ ഊ വര്‍ഷത്തെ ശാസ്ത്ര പ്രതിഭ പുരസ്കാരവും ഇദ്ദേഹത്തിനായിരുന്നു.

പൂനെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന ശാസ്‌ത്ര ബഹുമതിയായ കേരള ശാസ്‌ത്ര പുരസ്‌കാരം ഈ വര്‍ഷം പ്രൊഫ. താണു പത്മനാഭന്‌ ലഭിച്ചിരുന്നു.

എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. 2008- ല്‍ അമേരിക്കയിലെ ഗ്രാവിറ്റി റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!