KOYILANDY DIARY

The Perfect News Portal

പിഷാരികാവ് ഭണ്ഡാരം തുറന്ന് പണം എണ്ണുന്നതിനിടെ കളവ് നടത്തിയ ജീവനക്കാരിയെ പിരിച്ചുവിടണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണം എണ്ണുന്നതിനിടെ മോഷണം നടത്തിയ ജീവനക്കാരിയെ പിരിച്ചുവിടണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇവരെ സസ്പെൻൻ്റ് ചെയ്ത് ആറു മാസമായിട്ടും തുടർ നടപടിക്കായുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

ദേവസ്വം സ്റ്റാഫ് യുണിയൻ (ഐഎൻടിയുസി) ജില്ലാ നേതാവും കുറ്റാരോപിതയുമായ ജീവനക്കാരിയെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും നേതാക്കൾ പറഞ്ഞു. യൂണിയൻ ഏരിയാ പ്രസിഡണ്ട് സി അശ്വനിദേവ് യോഗത്തിൽ അധ്യക്ഷതവഹിച്ചു. പി എം വിജയ കുമാർ, യു കെ ഉമേഷ്, കെ കെ രാകേഷ്, മോഹനൻ, രാജീവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗോപേഷ് കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *