KOYILANDY DIARY.COM

The Perfect News Portal

ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ വയോജന സംഗമം നടത്തി. സീനിയർ സിറ്റിസൺ ഫോറം ജില്ലാ വൈസ് പ്രസിഡൻറ് കെ.വി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.   ബ്ലൂമിംഗ് പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.   ഗ്രാമ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വയോജനവേദി സെക്രട്ടറി ശ്രീനിലയം വിജയനെ കെ.പി.രാമചന്ദ്രൻ പൊന്നാടയണിയിച്ചു. എ.സി ചോയി മുഖ്യപ്രഭാഷണം നടത്തി.     

ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, സി.എം. മാധവൻ, കെ.വി. സരളമ്മ, കെ. ശ്രീധരൻ, എം.എം. കരുണാകരൻ, പി. സുധാകരൻ, ടി. ചന്ദ്രൻ, എസ്.ബി. നിഷിത് മുഹമ്മദ്, വിജീഷ് ചോതയോത്ത്  എന്നിവർ സംസാരിച്ചു. വയോജന ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് വയോജന സംഗമം പ്രമേയത്തിലൂടെ ഗ്രാമ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. 

വയോജനവേദി ഭാരവാഹികളായി കെ.വി. സരളമ്മ (പ്രസിഡൻ്റ്), സി.എം. മാധവൻ (വൈസ് പ്രസിഡൻ്റ്) , വിജയൻ (സെക്രട്ടറി) ടി.ചന്ദ്രൻ. (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!