KOYILANDY DIARY.COM

The Perfect News Portal

ബാഹുബലി സിനിമയുടെ രണ്ടാം ഭാഗം : ആരാധകര്‍ ആഘോഷത്തോടുകൂടി വരവേറ്റു

കൊച്ചി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എസ്.എസ്. രാജമൗലിയുടെ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തു.

രാവിലെ ആറു മണി മുതല്‍ പ്രദര്‍ശനം ആരംഭിച്ച സിനിമയ്ക്ക് കേരളത്തിലും വന്‍ വരവേല്‍പ്പാണു ലഭിച്ചത്. ആരാധകര്‍ ആഘോഷത്തോടുകൂടി സിനിമയെ വരവേറ്റു.

മിക്ക തിയറ്ററുകളിലും അടുത്ത ഷോയ്ക്കായി ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുകയാണ്. പല തിയറ്ററുകളിലും അടുത്ത മൂന്നു ദിവസത്തേക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടിത്തന്നെ ബുക്ക് ചെയ്തിട്ടുമുണ്ട്. ആദ്യ സിനിമയെ കടത്തിവെട്ടുമെന്നാണ് ആരാധകരുടെ ആദ്യ പ്രതികരണം.

ഇന്ത്യയില്‍ മാത്രം 6,500 റിലീസിങ് സെന്ററുകളാണ് സിനിമയ്ക്കുള്ളത്. ഫോര്‍ കെ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ബാഹുബലി.

ബാഹുബലി രണ്ടാം ഭാഗം ആദ്യം കണ്ടതു ഗള്‍ഫിലെ പ്രേക്ഷകരാണ്. ഇന്നലെ വൈകിട്ടായിരുന്നു ഗള്‍ഫിലെ റീലീസ്. എല്ലാ തിയറ്ററുകളിലും നിറഞ്ഞ സദസിലാണു പ്രദര്‍ശനം. അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണു ബാഹുബലിയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം നിര്‍ത്തിയടത്തു നിന്നാണു കഥ തുടരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!