KOYILANDY DIARY

The Perfect News Portal

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ജീവനൊടുക്കി

ഫുല്‍ബാനി: മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം.

മരണം നടന്ന് മൂന്നു ദിവസം കഴിഞ്ഞശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പോലീസ് ദുരൂഹമരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 14നായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *