KOYILANDY DIARY.COM

The Perfect News Portal

ബാണാസുര സാഗര്‍ അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ നാല് പേരെ കാണാതായി

കല്‍പ്പറ്റ: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ നാല് പേരെ കാണാതായി. കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നു പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. തുഷാരഗിരി ചെമ്പുകടവ് സ്വദേശിയായ സച്ചിന്‍, ബിനു, മെല്‍വിന്‍ പ്രദേശവാസിയായ വില്‍സന്‍ എന്നിവരെയാണ് കാണാതായത്.

ഇന്നലെ രാത്രി 11.45ഓടെയാണ് ഇവര്‍ റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയത്. രണ്ട് കൊട്ടത്തോണികളിലായാണ് ഇവര്‍ ഡാമിലേക്കിറങ്ങിയത്. തോണികള്‍ തമ്മില്‍ കൂട്ടിക്കെട്ടിയിരുന്നു. എന്നാല്‍ ഇത് അപകടത്തില്‍ പ്പെടുകയായിരുന്നു. മൂന്ന് പേര്‍ കരയ്ക്ക് നീന്തിക്കയറിയെങ്കിലും ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായില്ല.

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. കാണാതായവര്‍ക്കു വേണ്ടി വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്സിന്റെ സ്പീഡ് ബോട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!