KOYILANDY DIARY

The Perfect News Portal

ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: സോഷ്യലിസ്റ്റ് നേതാവും കൊഴുക്കല്ലൂരിലെ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എ.എം. കുഞ്ഞിരാമൻ്റെ സ്മാരകമായി കൊഴുക്കല്ലൂർ ലോഹ്യാ നഗറിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം മിനി അശോകൻ അധ്യക്ഷത വഹിച്ചു.

എൽ.ജെ.ഡി. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രീയ കക്ഷിനേതാക്കളായ കെ. ഷൈനു, സഞ്ജയ് കൊഴുക്കല്ലൂർ, പി. ബാലൻ, ടി.എൻ. അമ്മദ്, പി.എൻ. കുഞ്ഞിരാമൻ നായർ, വി. കുഞ്ഞിരാമൻ കിടാവ്, കെ.കെ. നിഷിത, കെ.എം. ബാലൻ, വി.പി. ഷാജി, എൻ.കെ. ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *