KOYILANDY DIARY.COM

The Perfect News Portal

ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യമില്ല

കൊച്ചി: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യമില്ല. അതേ സമയം കേസില്‍ മൂന്ന് നാല്, അഞ്ച് എന്നീ സ്ഥാനത്തുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കാണ് ജാമ്യംലഭിക്കാതിരുന്നത്. ആറു മുതല്‍ ഒമ്ബത് വരെയുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിട്ടുണ്ട്.

എഡിറ്റ് ചെയ്യാത്ത ഫോണ്‍ റെക്കോര്‍ഡ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. ഫോണ്‍ റെക്കോര്‍ഡ് കണ്ടെടുക്കാത്തത് കൊണ്ടാണ് ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!