KOYILANDY DIARY

The Perfect News Portal

പതിനൊന്നുകാരൻ റോബിനെ അനുമോദിച്ചു

മേപ്പയ്യൂർ: റോബിനെ അനുമോദിച്ചു. കാട്ടുപന്നിയെ ധീരമായി നേരിട്ട് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സന്ദർഭോചിതമായി ഇടപെട്ട പതിനൊന്നുകാരൻ മാവുള്ളതിൽ റോബിനെയാണ് സി.പി.ഐ. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അനുമോദിച്ചത്. മണ്ഡലം സെക്രട്ടറി സി. ബിജു ഉദ്ഘാടനം ചെയ്തു. അജയ് ആവള പൊന്നാടയണിയിച്ചു. കെ.വി. നാരായണൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം പി. പ്രശാന്ത്, എം.കെ. രാമചന്ദ്രൻ, സതി ദേവരാജൻ, സുരേഷ് കീഴന, വത്സൻ അയോദ്ധ്യ, ബാബു കൊളക്കണ്ടി, കെ.സി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *