KOYILANDY DIARY.COM

The Perfect News Portal

ദേശീയ സ്‌ക്കൂള്‍ കായികമേള; ആദ്യ രണ്ടു സ്വര്‍ണം കേരളത്തിന്

കോഴിക്കോട്: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഫൈനലോടെയാണ് ട്രാക്കുണര്‍ന്നത്. മല്‍സരത്തില്‍ കേരളത്തിന്റെ ജിപിന്‍ ഒന്നാമതെത്തി. വൈകിട്ട് നാലു മണിക്കു വിവിധ സംസ്ഥാനങ്ങളിലെ അത്ലറ്റുകളുടെ മാര്‍ച്ച്‌ പാസ്റ്റോടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ വിഭാഗത്തില്‍ പി.ആര്‍.അലീഷ സ്വര്‍ണവും, സാന്ദ്ര എസ്.നായര്‍ വെള്ളിയും നേടി.

Share news
error: Content is protected !!