ചേമഞ്ചേരി അരോമയിൽ കാർത്ത്യായനി (75)


ചേമഞ്ചേരി: മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പരേതനായ അരോമയിൽ ടി പി രവീന്ദ്രന്റെ ഭാര്യ കാർത്ത്യായനി (75) നിര്യാതയായി. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ അബ്ദിജൻ. ടി ആർ (അധ്യാപകൻ ഗവ മോഡൽ സ്കൂൾ കോഴിക്കോട്), അജനൻ (ബിസിനസ്), ആഷിക (അധ്യാപിക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മീഞ്ചന്ത).


മരുമക്കൾ: നിധിൻ എടക്കാട് (ബിസിനസ്), ജിഷ (ക്ഷീര വകുപ്പ് പേരാമ്പ്ര), വിജി (അസി: പ്രൊഫസർ വിക്ടോറിയ കോളേജ് പാലക്കാട്). സഹോദരങ്ങൾ: മാധവി *എരമങ്ങലം), ദാമോദരൻ (മീത്തലെ കേളോത്ത് ചെങ്ങോട്ട്കാവ്), അശോകൻ, പരേതരായ ഗോപാലൻ, കുഞ്ഞി ക്കണരാൻ, ശ്രീധരൻ, ചന്ദ്രിക (മുൻ മെമ്പർ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത്).


