KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയ്ക്ക് വീണ്ടും സംസ്ഥാന പുരസ്‌ക്കാരം

മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡ് വീണ്ടും കൊയിലാണ്ടി നഗരസഭയ്ക്ക്

കൊയിലാണ്ടി: മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡ്  2018 വീണ്ടും കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പുരസ്‌ക്കാരം ഏറ്റുവാങ്ങും. തുടർച്ചയായ മൂന്ന് വർഷമായി നഗരഭയ്ക്ക് അവാർഡ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *