KOYILANDY DIARY

The Perfect News Portal

ഇന്ധനവിലവര്‍ദ്ധ കുറക്കരുതെന്ന് നീതി അയോഗ്; വര്‍ദ്ധനവ് സംസ്ഥാനങ്ങള്‍ നിയന്ത്രിക്കണം

ഇന്ധന വില വര്‍ദ്ധന സംസ്ഥാനങ്ങള്‍ നിയന്ത്രിക്കണെമന്ന്‌ നീതി അയോഗ്

ഇന്ധനവില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനെ എതിര്‍ത്ത് നിതി അയോഗ് രംഗത്ത്. നിതി അയോഗ് വൈസ് ചെയര്‍മാന്‍ രാാജീവ്കുമാറാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. സമ്ബദ് വ്യവസ്ഥയുടെ നേരിയ ഉണര്‍വ് കേന്ദ്രം ഇല്ലാതാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തിരുവ കുറച്ചാല്‍ സാമ്ബത്തിക സ്ഥിരതനിലനിര്‍ത്താന്‍ ബദല്‍മാര്‍ഗം കൈക്കൊള്ളേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില കുറക്കുന്നതിന്റെ ഭാരം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് കേന്ദ്രനയങ്ങള്‍ ആസുത്രണം ചെയ്യുന്ന പരമോന്നത സമിതിയുടെ നിലപാട്. കേന്ദ്രധനസ്ഥിതി ഇന്ധനവിലയെ അമിതമായി ആശ്രയിക്കുകയാമെന്നും നീതി അയോഗിന്റെ നിലപാടില്‍ നിന്നും വ്യക്തമാക്കുന്നത്.

കേന്ദ്രം എക്‌സൈസ് തിരുവയില്‍ ഒരു രൂപയുടെ കുറവ് ഏര്‍പ്പെടുത്തിയാല്‍ പ്രതിവര്‍ഷം 13,000 കോടി രൂപയുടെ റവന്യു നഷ്ടമുണ്ടാകും. ഇത്രയധികം തുക നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ അത്തരം നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളുവെന്ന് നീതി അയോഗ് പറയുന്നു. ഇന്ധനവിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കേരളം നികുതി വെട്ടിക്കുറച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഒരു രൂപയുടെ കുറവുണ്ടായി. എന്നാല്‍ ഈ രീതിയില്‍ പിന്തുടര്‍ന്ന് പോകാന്‍ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനങ്ങളും തയ്യാറായിട്ടില്ല.

Advertisements

നികുതി കുറച്ച്‌ വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ സംസ്ഥാനങ്ങളാണ് മുന്‍കൈ എടുക്കേണ്ടതെന്നും മൂന്നോ നാലോ ശതമാനം വരെ നികുതി വെട്ടിക്കുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്നും രാജീവ്കുമാര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *