കൊയിലാണ്ടിയിൽ വ്യവസായ സംരംഭക ക്ലബ്ബ് ആരംഭിക്കുന്നു
കൊയിലാണ്ടി; നഗരസഭയിലെ നിലവിലുളള വ്യവസായ സംരംഭകരേയും പുതുതായി തുടങ്ങാൻ താൽപര്യമുളലവരേയും അംഗങ്ങളാക്കി വ്യവസായ സംരംഭക ക്ലബ്ബ് രൂപീകരിക്കാൻ തീരുമാനിച്ചു. ജൂലായ് 3ന് 10.30ന് ഇ.എം.എസ് ടൗൺഹാളിൽ നഗരസഭ ചെയർമാൻ അഡ്വ; കെ.സത്യൻ ക്ലബ്ബ് രൂപീകരണം ഉദ്ഘാടനം ചെയ്യും.
വിഷൻ 2035ന്റെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യം വെച്ച് ഉൽപ്പാദിപ്പിക്കുന്ന ഉപഭോഗ വസ്തുക്കൾ ഇരുപത്തഞ്ച് ശതമാനവും നഗരസഭയിൽതന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രാധമിക ലക്ഷ്യമെന്ന് ചെയർമാൻ പറഞ്ഞു. യോഗത്തിലേക്ക് എല്ലാ വിഭാഗത്തിൽപെട്ടവരേയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.