KOYILANDY DIARY.COM

The Perfect News Portal

എസ്.എന്‍.ഡി.പി. വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ഗുരുവരാശ്രമത്തിലെ ശ്രീചൈതന്യ സ്വാമി മെമ്മോറിയല്‍ ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ടി. ഷനൂബ് അദ്ധ്യക്ഷനായിരുന്നു.

2017-2020 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ടി. ഷനൂബ് (പ്രസിഡന്റ്) സി. സുധീഷ് (സെക്രട്ടറി), രാജീവ് കുഴിപ്പള്ളി (വെെസ് പ്രസിഡന്റ് ), ഡോ. രാജ് പ്രകാശ്, കെ ബിനു കുമാര്‍, വി.പി അശോകന്‍ (ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍), പി. ബാലരാമന്‍, എം,മുരളീധരന്‍, അഡ്വക്കേറ്റ് എം. രാജന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

ശ്രീനാരായണ ഗുരുവരാശ്രമത്തിന്റെ ശതാബ്ദി ആഘോഷം സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനാ വിപുലീകരണത്തിനും മുന്‍തൂക്കം കൊടുത്തുകൊണ്ട് ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. സര്‍വകലാശാല അദ്ധ്യാപക നിയമനം അട്ടിമറിക്കുന്ന യു.ജി.സി. നിയമനങ്ങള്‍ പിന്‍വലിക്കുക, വെസ്റ്റ്ഹില്‍ ഭട്ട്റോഡ് റെയില്‍വേ ഗേറ്റില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മികുക, മാവൂര്‍ റോഡ് ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, തുടങ്ങിയ പ്രമേയങ്ങള്‍ യോഗത്തില്‍ പാസാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!