KOYILANDY DIARY

The Perfect News Portal

ആനപ്പാറ ക്വാറിക്കെതിരേ ബി.ജെ.പി. ധർണ നടത്തി

കീഴരിയൂർ: ആനപ്പാറ ക്വാറിക്കെതിരേ ജനങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി. ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് സുരേഷ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശബരിനാഥ് അധ്യക്ഷത വഹിച്ചു. കാമരാജ് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സന്തോഷ് കാളിയത്ത്, ബി.ജെ.പി. മണ്ഡലം ജന.സെക്രട്ടറി ഷീജില സഞ്ജീവ്, സെക്രട്ടറിമാരായ മോഹനൻ ചാലിക്കര, ഭാസ്കരൻ, ചന്ദ്രൻ വടക്കുമുറി, മനോജ് തുടങ്ങിയവർ സംസാരിച്ചു. സുജിത്ത് വടക്കുമുറി, അനിത രജീഷ്, അനില രാജേഷ്, കരുണാകരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.