KOYILANDY DIARY

The Perfect News Portal

കന്നൂര്‍ ഗവ: യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്

കൊയിലാണ്ടി: കന്നൂര്‍ ഗവ: യു.പി. സ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ജൂനിയര്‍ ലാംഗ്വേജ് ഫുള്‍ടൈം ഹിന്ദി ടീച്ചര്‍ തസ്തികയിലാണ് ഒഴിവുള്ളത്. ഒഴിവിലേക്കുള്ള അഭിമുഖം ഡിസംബര്‍ 10ന് ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയും പകര്‍പ്പും സഹിതം ഹാജരാവണം. നിലവില്‍ പി എസ് സി ലിസ്റ്റില്‍ ഉള്ളവര്‍ അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം. കൂടാതെ 2 ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തതിന്റെ രേഖയും കൊണ്ട് വരേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.