KOYILANDY DIARY

The Perfect News Portal

അദ്ധ്യാപകർക്കായിപരീക്ഷാ പരിശീലനം

കൊയിലാണ്ടി: അദ്ധ്യാപകർക്കായി പരീക്ഷാ പരിശീലനം. കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിപ്പാർട്ടുമെൻറ് പരീക്ഷാ പരിശീലനം ആരംഭിച്ചു. രണ്ടു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ നിരവധി അധ്യാപകർ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു. ഉപജില്ലാ പ്രസിഡണ്ട് ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു.

ഖാദർ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് ഡി.കെ. ബിജു, കെ. നിഷ, വി.അരവിന്ദൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ, ക്യാമ്പ് കോർഡിനേറ്റർ എം.ജി.ബൽരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.