KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി:  നിരോധിത പുകയില ഉത്പന്നങ്ങളുമായി കൊയിലാണ്ടി അരങ്ങാടത്ത് ഒരാൾ അറസ്റ്റിൽ.  വെങ്ങളം സ്വദേശി കാരാട്ട് സലീം (50) ആണ് അറസ്റ്റിലായത്. ആന്തട്ട സ്കൂളിന് സമീപം പുകയില വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 180 പാക്കറ്റ് ഹാൻസ് എസ്. ഐ റഊഫിന്റെ നേതൃത്വത്തിൽ പിടികൂടി.

സ്കൂട്ടറിൽ എത്തിയാണ് വിൽപന നടത്തുന്നത്. വിവരം ലഭിച്ചതനുസരിച്ച് പോലീസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. വിൽപനക്കായി ഉപയോഗിച്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർത്ഥികൾക്കും മറ്റുമാണ് ഇയാൾ പുകയില ഉൽപ്പന്നങ്ങൾ നൽകുന്നത്.

കൊയിലാണ്ടിയിൽ ശ്രീനാരായണ ഗുരു സമാധിദിനം സമുചിതമായി ആചരിച്ചു

Advertisements

കൊടക്കാട്ടുംമുറി അരീക്കണ്ടി ക്ഷേത്രത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രി വിഷയം ഐ.എം.എ.യുടെ വിശദീകരണം

 

Leave a Reply

Your email address will not be published. Required fields are marked *