KOYILANDY DIARY

The Perfect News Portal

എല്ലാം നഷ്ടപ്പെട്ട കവളപ്പാറയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുമായി കൊയിലാണ്ടി VHSC കൂട്ടായ്മ

കൊയിലാണ്ടി: പ്രളയ ദുരന്ത ഭൂമിയായ കവളപ്പാറയിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി കൊയിലാണ്ടി വി.എച്ച്.എസ്.സി. കൂട്ടായ്മ. എല്ലാം നഷ്ടപ്പെട്ട കവളപ്പാറ പോത്തുകൽ മേഖലയിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും എൻ.എസ്.എസ്. വിദ്യാർത്ഥികളും  ചേർന്ന് ഒരു ദിവസം കൊണ്ട് സ്വരൂപിച്ച 100 പേർക്കുള്ള പഠനോ പകരണ കിറ്റുകൾ കവളപ്പാറയിലെക്ക് നൽകിയത്.

ബാഗ്, നോട്ട്, പുസ്തകങ്ങൾ, ടിഫിൻ ബോക്സ്, ഇൻസ്ട്രുമെൻ്റ്സ് അടക്കമുള്ള പഠനോപകരണങ്ങളാണ് നൽകിയത്. എൻ.എസ്സ്.എസ്സ്. പ്രോഗ്രാം ഓഫീസർ പി. സിന്ധു, പി.ടി.എ. പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, സി. സുചീന്ദ്രൻ, പി. സുധീർകുമാർ, അദ്ധ്യാപകരായ, എ. കെ. അമ്പിളി, ഷറഫുദീൻ, പൂർവ്വ വിദ്യാർത്ഥികളായ സുനിൽദാസ്, അനൂപ്, ഉണ്ണികൃഷ്ണൻ, ശ്രീവത്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊയിലാണ്ടിയിലെ ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡ് വയനാട്ടിലെ ദുരന്ത ഭൂമിയിൽ

Advertisements

Leave a Reply

Your email address will not be published. Required fields are marked *