ഹരിത കേരള മിഷന് ശില്‍പ്പശാല
കൊയിലാണ്ടി: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നഗരസഭ ശില്‍പ്പശാല നടത്തി. ഇതിന്റെ ഭാഗമായി സര്‍വ്വെ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന അവബോധം സൃഷ്ടിക്കല്‍ എന്നിവ നടക്കും.
ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തും. ശിലപ്പശാല നഗരസഭ വൈസ് ചെയര്‍പേഴ്സൺ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് എന്‍.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. ദിവ്യശെല്‍വരാജ്, വി.കെ. അജിത, കെ. ഷിജു, അഡ്വ.കെ.വിജയന്, വി.പി. ഇബ്രാഹിംകുട്ടി, കെ.വി. സു രേഷ് എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്.ഐ. കെ.എം.പ്രസാദ് സ്വാഗതവും, സുബൈര്‍ നന്ദിയും പറഞ്ഞു.