KOYILANDY DIARY

The Perfect News Portal

പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അർഹതപ്പെട്ട മുഴുവൻ പട്ടികജാതിക്കാരെയും മുൻഗണനാ ലിസ്റ്റിൽ ഉൾപെടുത്തുക, ലിസ്റ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് മാർച്ച് നടത്തിയത്. സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വിശ്വൻ ഉൽഘാടനം ചെയ്തു.  ഇ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.എം. ബാബു, കെ.കെ. രാഘവൻ, മുണ്ട്യാടി ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *