KOYILANDY DIARY.COM

The Perfect News Portal

സ്വച്ഛ് ഭാരത് മിഷനുമായി പ്രധാനമന്ത്രി; പൊതുസ്ഥലത്ത് മൂത്രമൊഴിച്ച്‌ കേന്ദ്ര കൃഷിമന്ത്രി

ഭോപ്പാല്‍: വലിയ വിപ്ലവം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതി രാജ്യത്ത് ഉൗര്‍ജിതമായി നടപ്പാക്കുന്പോഴും പദ്ധതിക്കു മാറ്റുകുറച്ച്‌ കേന്ദ്ര കൃഷിമന്ത്രിയും ബിജെപി ബിഹാര്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന രാധ മോഹന്‍ സിംഗ്. മന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ചിത്രങ്ങളാണ് പദ്ധതിയുടെ മാറ്റു കുറയ്ക്കുന്നത്.

സുരക്ഷ ഉദ്യോഗസ്ഥരുടെ അകന്പടിയോടെ മന്ത്രി രാധ മോഹന്‍ സിംഗ് പൊതു നിരത്തില്‍ മൂത്രമൊഴിക്കുന്ന ചിത്രമാണ് ചര്‍ച്ചയായിരിക്കുന്നത്. ബിഹാറില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാധ മോഹന്‍ സിംഗ്.

ക്ലീന്‍ ഇന്ത്യ എന്ന ലക്ഷ്യത്തോടെ സ്വച്ഛ് ഭാരത് ഇന്ത്യയില്‍ നടപ്പാക്കുന്പോള്‍ രാജ്യത്തിനു തന്നെ മാതൃകയാകേണ്ട മന്ത്രിയാണ് പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നത്. കോടി കണക്കിനു രൂപയാണ് ടോയ്ലറ്റുകള്‍ നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!