KOYILANDY DIARY

The Perfect News Portal

സൈഡ് വീൽ സ്ക്കൂട്ടർ വിതരണം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2020 – 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൈഡ് വീൽ സ്ക്കൂട്ടർ വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് സബീഷ് ആലോക്കണ്ടി മീത്തൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോഭ കെ എം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺമാൻ ഗീത കെ.സി, വികസന കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ ഷീജ പി.കെ, ബ്ലോക്ക് മെമ്പർമാരായ വിജയൻ കണ്ണഞ്ചേരി, മോഹനൻ വീർ വീട്ടിൽ സി.ഡി.പി.ഒ അനിത. പി. പി, ബ്ലോക്ക് ജെ.ബി.ഡി.ഒ സേവ്യർ ജോൺ ഐ.സി.ഡി.എസ് സൂപ്പർവൈസർ വിജിത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *