KOYILANDY DIARY.COM

The Perfect News Portal

സി.എച്ച്. കൃഷ്ണന്‍ മാസ്റ്റര്‍ (74) അന്തരിച്ചു

പയ്യോളി:  സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാനിദ്ധ്യമായിരുന്ന സി.എച്ച്. കൃഷ്ണന്‍ മാസ്റ്റര്‍ (74) അന്തരിച്ചു.
ഇന്ന് കാലത്ത്‌ വീട്ടില്‍ വെച്ചാണ് അന്ത്യം. അസുഖ ബാധിതനായി കുറച്ച് നാളായി കിടപ്പിലായിരുന്നു പരേതനായ കുഞ്ഞുക്കുട്ടി വൈദ്യരുടെ മകനാണ്. പയ്യോളിയിലും പരിസര പ്രദേശങ്ങളിലും വിശാലമായ സൗഹൃദ ബന്ധത്തിന് ഉടമയായിരുന്ന കൃഷ്ണന്‍ മാസ്റ്ററുടെ വേർപാട് പയ്യോളിക്ക് വലിയ നഷ്ടമാണ് . മാലതിയാണ് ഭാര്യ . രാമചന്ദ്രൻ, ഉഷ, വിനി എന്നിവരാണ് മക്കള്‍. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!