KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

കോഴിക്കോട് > പ്രതീക്ഷയുടെ ട്രാക്കില്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ശനിയാഴ്ച കോഴിക്കോട്ട് തുടക്കമാകും. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ പുതിയ സിന്തറ്റിക് ട്രാക്കിലാണ് നാലുനാള്‍ നീളുന്ന മേള അരങ്ങേറുക. 21 വര്‍ഷത്തിനുശേഷമാണ് സ്‌കൂള്‍ മീറ്റ് കോഴിക്കോട്ടെത്തുന്നത്. ആദ്യദിനത്തില്‍ 18 ഫൈനലുകള്‍. ശനിയാഴ്ച രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് ട്രാക്കുണരുക. തുടര്‍ന്ന് ട്രാക്കില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടക്കും. ഫീല്‍ഡില്‍ ആദ്യം ആരംഭിക്കുന്ന മത്സരം ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് ആണ്. എല്ലാ വിഭാഗം 4– 100 മീറ്റര്‍ റിലേയുടെ ഫീറ്റ്സും ആദ്യദിനത്തില്‍ നടക്കും.

Share news
error: Content is protected !!