KOYILANDY DIARY.COM

The Perfect News Portal

വില്പന കുറഞ്ഞു: പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് വിപണനക്കമ്ബനിയായ പാര്‍ലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്‌ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോള്‍ വില്പന കാര്യമായി ഇടിഞ്ഞതിനെതുടര്‍ന്നാണിതെന്ന് കമ്ബനി പറയുന്നു.

നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്‌ക്കറ്റുകള്‍ക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്‌ക്കറ്റുകള്‍ക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ഇതേതുടര്‍ന്ന് വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോള്‍ ബിസ്‌ക്കറ്റുകള്‍ക്ക് അഞ്ചുശതമാനംമാത്രമാണ് വിലവര്‍ധിപ്പിച്ചതെന്ന് പാര്‍ലെ പറയുന്നു.

പാര്‍ലെ ജി, മാരി തുടങ്ങിയവയാണ് കമ്ബനി പുറത്തിറക്കുന്ന പ്രധാന ബ്രാന്‍ഡുകള്‍. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്ബനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്.

ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാര്‍ലെയ്ക്കുള്ളത്. സ്വന്തമായി 10 നിര്‍മാണ പ്ലാന്റുകളുണ്ട്. മറ്റ് കമ്ബനികളുടെ 125 ഓളം പ്ലാന്റുകളിലും പാര്‍ലെയ്ക്കുവേണ്ടി ബിസ്‌ക്കറ്റുകള്‍ നിര്‍മിക്കുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!