KOYILANDY DIARY.COM

The Perfect News Portal

യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത്‌ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആറയൂരില്‍ ബിനുവാണ് മരിച്ചത്. കഴിഞ്ഞ 3 ദിവസമായി ബിനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പാറശ്ശാല പോലീസ് നടത്തിയ തിരച്ചിലിലാണ് ബിനുവിന്‍റെ സുഹൃത്തിന്‍റെ വീടിന് പുറകിലെ ഒഴിഞ്ഞ പറമ്ബില്‍ മൃതദേഹം കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു.

ബിനുവിന്റെ വീട്ടില്‍ അടിപിടി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യ ലഹരില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാറശ്ശാല പോലീസ് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!