KOYILANDY DIARY.COM

The Perfect News Portal

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വിഎസ് കോടതിയില്‍ ഹര്‍ജി നല്‍കി.

തിരുവന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സിന്റെ നിലപാടറിയാന്‍ അടുത്തമാസം ആറിലേക്ക് കേസ് മാറ്റി. സമുദായത്തിലെ കുലംകുത്തി ആരാണെന്ന് ഈ കേസിന്റെ വിധി വരുമ്പോള്‍ അറിയാമെന്ന് വിഎസ് വെള്ളാപ്പള്ളിക്ക് മറുപടി നല്കി.

Share news
error: Content is protected !!