KOYILANDY DIARY.COM

The Perfect News Portal

മാലിന്യ പ്രശ്‌നം: നഗരസഭാ സെക്രട്ടറിയെ യു.ഡി.എഫ് ഉപരോധിച്ചു

കൊയിലാണ്ടി: നഗരത്തില്‍ മാലിന്യം കത്തിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭാ സെക്രട്ടറി ഷെറിന്‍ ഐറിന്‍ സോളമനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം മേല്‍പ്പാലത്തിനു അടിവശം പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടപ്പോള്‍ അഗ്നിശമനാസേന വന്നാണ് തീ അണച്ചത്.

ടൗണിലെ പല ഭാഗത്തും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് സ്ഥിരമാണ്. ടൗണിന്റെ പല ഭാഗങ്ങളിലും രാത്രിയുടെ മറവില്‍ പ്ലാസ്റ്റിക് മാലിന്യം കുഴിച്ചുമൂടുന്നുമുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന് അവാര്‍ഡ് വാങ്ങുന്ന നഗരസഭയ്ക്ക് മാലിന്യം സംസ്‌കരിക്കുന്നതിന് ശസ്ത്രീയമായ ഒരു സംവിധാനവും ഇല്ല. മുനിസിപ്പല്‍ കൗണ്‍സിലര്‍ യു. രാജീവന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയെ തടഞ്ഞുവെച്ചത്. ചെയര്‍മാന്‍ കെ. സത്യനുമായി ചര്‍ച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.

കൗണ്‍സിലര്‍മാരായ ശ്രീജാറാണി, ഷീബാ സതീഷ്, സിബിന്‍ കണ്ടത്തനാരി, രമ്യ മനോജ്, നേതാക്കളായ പി. രത്‌നവല്ലി, രാജേഷ് കീഴരിയൂര്‍, രജീഷ് വെങ്ങളത്ത് കണ്ടി, പി.വി. ആലി, കെ.വി. റീന, പി.വി. വേണുഗോപാല്‍, എം.എം. ശ്രീധരന്‍, ചെറുവക്കാട് രാമന്‍, റാഷിദ് മുത്താമ്പി, ശിവദാസ് മല്ലികാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!