KOYILANDY DIARY

The Perfect News Portal

ജനശ്രീ കുടുംബ സംഗമവും ലഹരി വിരുദ്ധ ക്യാമ്പും

കൊയിലാണ്ടി: നഗരസഭ 16ാം വാർഡ് ജനശ്രീ കുടുംബ സംഗമവും ലഹരിവിരുദ്ധ ക്യാമ്പും സംഘടിപ്പിച്ചു. പെരുവട്ടൂർ ഉജ്ജയിനിയിൽ വെച്ച് നടന്ന പരിപാടി ജനശ്രീ ജില്ലാ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബാബുരാജ് ലഹരി ബോധവൽക്കരണ ക്ലാസ്സെടുത്തു.

വി.വി സുധാകരൻ, രത്‌നവല്ലി ടീച്ചർ, കെ. ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ ഊട്ടേരി, സിബിൻ കണ്ടത്തനാരി എന്നിവർ സംസാരിച്ചു. തുന്നോത്ത്കണ്ടി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *