KOYILANDY DIARY.COM

The Perfect News Portal

പാറു അമ്മയ്ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് ഹൈബി ഈഡന്‍ പങ്കുവെച്ച വീഡിയോ വസ്തവ വിരുദ്ധം

കൊച്ചി: ഇടതു മുന്നണിയുടെ ‘ഉറപ്പാണ് ഭക്ഷ്യസുരക്ഷ’ ക്യാമ്ബെയിനെതിരായി കോണ്‍ഗ്രസ് എം.പി. ഹൈബി ഈഡന്‍ പങ്കുവെച്ച വിഡിയോ വീണ്ടും ചര്‍ച്ചയാകുന്നു. പാറു അമ്മയെന്ന പ്രായമായ സ്ത്രീക്ക് റേഷന്‍ ലഭിക്കുന്നില്ലെന്നുകാണിക്കുന്ന വിഡിയോയാണ് ഹൈബി ഈഡന്‍ പങ്കുവെച്ചത്. എന്നാല്‍ ഈ വിഡിയോയില്‍ പ്രചരിപ്പുക്കുന്നവ വാസ്തവ വിരുദ്ധമാണെന്നും തങ്ങളാരും വീട്ടില്‍ ഇല്ലാത്ത സമയത്താണ് ഇത് ചിത്രീകരിച്ചതെന്നും ആരോപിച്ച്‌ പാറുഅമ്മയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ അമ്മൂമ്മയെ ഭീഷണിപ്പെടുത്തിയാണോ വിഡിയോ ചിത്രീകരിച്ചതെന്നും തങ്ങളാരും വീട്ടില്‍ ഇല്ലാത്ത സമയത്താണ് ഇത് ചിത്രീകരിച്ചതെന്നും ആരോപിച്ച്‌ പാറു അമ്മയുടെ ചെറുമകള്‍ റിതികയാണ് രംഗത്തെത്തിയിരിക്കുന്നത്. എന്ത് പരിശോധന നടത്തിയിട്ടാണ് എംപി ഈ വീഡിയോ ഷെയര്‍ ചെയ്തതെന്നും ഇക്കാര്യത്തില്‍ ഹൈബി ഈഡന്‍ മാപ്പ് പറയണമെന്നും റിതിക ആവശ്യപ്പെടുന്നു. തന്റെ അമ്മൂമ്മയുടെ വിരലടയാളം റേഷന്‍ കാര്‍ഡില്‍ പതിഞ്ഞിട്ടുണ്ട്. അത് പതിയാതെ റേഷനോ കിറ്റോ ലഭിക്കില്ലല്ലോ എന്നും റിതിക ചോദിക്കുന്നു.

പാറുഅമ്മയ്ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ പങ്കുവച്ച വിഡിയോക്ക് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചരണമാണ് കോണ്‍ഗ്രസ് നല്‍കിയത്. ഇത് ചര്‍ച്ചയാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിഡിയോ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഇപ്പോള്‍ കുടുംബംതന്നെ രംഗത്തുവന്നിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!