KOYILANDY DIARY.COM

The Perfect News Portal

നൊവാക് ജോക്കോവിച്ച്‌ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൌണ്ടില്‍ പ്രവേശിച്ചു

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്ബറും നിലവിലെ ചാമ്ബ്യനുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്‌ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൌണ്ടില്‍ പ്രവേശിച്ചു. വാക്ക് ഓവര്‍ ലഭിച്ചാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. മത്സരത്തിനിടെ എതിരാളി ചെക്ക് റിപ്പബ്ളിക്കിന്റെ ജിരി വീസ്ളൈ പരിക്ക് മൂലം പിന്മാറിയതോടെ ജോക്കോവിച്ചിന് വാക്ക് ഓവര്‍ ലഭിക്കുകയായിരുന്നു. ഗ്വിഡോ പെല്ല-മിഖൈല്‍ യൂഷ്നി മത്സരത്തിലെ വിജയിയെ ജോക്കോവിച്ച്‌ മൂന്നാം റൌണ്ടില്‍ നേരിടും.

Share news
error: Content is protected !!