തോമസ് ചാണ്ടിക്ക് കേസ് നടത്താന്‍ സുപ്രീംകോടതിയില്‍ പോകാന്‍ പാര്‍ടിയുടെ ആവശ്യല്ല: ടി പി പീതാംബരന്
തിരുവനന്തപുരം>തോമസ് ചാണ്ടി വിഷയത്തില്‍ ഇന്നലെ മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സിപിഐയുടെ നിലപാടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന് പറഞ്ഞു. തോമസ് ചാണ്ടിക്ക് കേസ് നടത്താന്‍ സുപ്രീംകോടതിയില്‍ പോകാന്‍ പാര്‍ടിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായാണ് ഹൈക്കോടതിയിലും തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത്. തുടര്‍നടപടികളും അങ്ങിനെതന്നെയാകുമെന്നും പീതാംബരന് പറഞ്ഞു.
അതേസമയം ഭൂസംരക്ഷണ നിയമം ലംഘിച്ചുവെന്ന കലക്ടറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചത്.