KOYILANDY DIARY

The Perfect News Portal

പരിസ്ഥിതി പ്രവര്‍ത്തക ഡോ: എ. ലത അന്തരിച്ചു

തൃശൂര്‍> പരിസ്ഥിതി പ്രവര്‍ത്തകയും റിവര്‍ റിസര്‍ച്ച്‌ സെന്റര്‍ ഡയറക്ടറുമായ ഡോ എ ലത (51) അന്തരിച്ചു. കൃഷി ഓഫിസറായിരുന്ന ലത ജോലി രാജിവച്ച്‌ മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തകയാകുകയായിരുന്നു. കുറച്ചുകാലമായി അര്‍ബുദരോഗ ബാധിതയായി ചികില്‍സയിലായിരുന്നു.

ചാലക്കുടി പുഴ സംരക്ഷണ സമിതിയംഗമായിരുന്ന ലത പാത്രക്കടവ്, അതിരപ്പിള്ളി ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിങ് ഓഫ് റിവേഴ്സ്, ഡൈയിങ് റിവേഴ്സ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. തൃശൂര്‍ ഒല്ലൂര്‍ എടക്കുന്നി വാരിയം കാര്‍ത്തികയില്‍ എസ് ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്.

Leave a Reply

Your email address will not be published. Required fields are marked *