KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് വൃദ്ധന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പാറശാലയില്‍ വൃദ്ധന്‍ വീട്ടിനുള്ളില്‍ മരിച്ചുകിടന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവം കൊലപാതകമെന്ന് നാട്ടുകാര്‍. സംഭവവുമായി ബന്ധപെട്ടു ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് വീട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മുറിയങ്കര തൊട്ടുമ്ബുറത്തു അവിവാഹിതനും അപ്പാവുനാടര്‍-വള്ളി ദമ്ബതികളുടെ മകനുമായ തങ്കയ്യന്‍ നാടര്‍ (75 ) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് കസ്റ്റഡിയില്‍ എടുത്ത ബന്ധു സ്വര്‍ണം പണയം വച്ച്‌ സുഹൃത്തുക്കളുമായി മദ്യപിച്ചതായി പോലീസിന് വിവരം ലഭിച്ചട്ടുണ്ട്. വിരലടയാള വിദഗധര്‍ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!