KOYILANDY DIARY

The Perfect News Portal

മദ്യപിക്കാന്‍ പണം നല്‍കിയില്ല: ഭര്‍ത്താവ് ഭാര്യയുടെ തലയടിച്ചു പൊട്ടിച്ചതിനെ പുറമെ കൈയ്യും തല്ലിയൊടിച്ചു

തുരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തലയടിച്ചു പൊട്ടിച്ചതിനെ പുറമെ കൈയ്യും തല്ലിയൊടിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തെക്കേതില്‍ ഉണ്ണിക്കൃഷ്ണന്‍ ആചാരി(56)യാണ് ഭാര്യയായ ശ്യാമള(49)യെ അതിക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. ശ്യാമളയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉണ്ണിക്കൃഷ്ണന്‍ ആചാരി മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ശാസ്താംകോട്ട പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ശ്യാമള ഉറങ്ങിക്കിടക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്‍ കമ്പിവടികൊണ്ട് തലയ്ക്കടിക്കുകയായിരിന്നു. ശ്യാമളയുടെ നിലവിളികേട്ട് എത്തിയവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഉണ്ണിക്കൃഷ്ണന്‍ ആചാരിയെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *