KOYILANDY DIARY.COM

The Perfect News Portal

തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ് അന്തരിച്ചു.

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ്  (74)  അന്തരിച്ചു. കോട്ടയത്തെ സ്വകാര്യാശുപത്രി യിലായിരുന്നു അന്ത്യം. അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ,  ഊഞ്ഞാല്‍ തുടങ്ങി ഐ വി ശശി സംവിധാനം ചെയ്ത  നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. ആലപ്പുഴ കൊപ്രാക്കട തറവാട്ടില്‍ ഹമീദ് ബാബയുടെയും റഹീമ ബീവിയുടെയും മകനായി 1940ലായിരുന്നു ജനനം. ചെറുകഥകള്‍ എഴുതിക്കൊണ്ടായിരുന്നു തുടക്കം. മുക്കുമാലയായിരുന്നു പ്രസിദ്ധീകരിച്ച ആദ്യ കഥ.

 

Share news
error: Content is protected !!