KOYILANDY DIARY

The Perfect News Portal

പാലോട് രവി ഡപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം :  നിയമസഭയിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് എം.എൽ.എ പാലോട് രവി
ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായിരുന്ന ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ ഡപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ സ്പീക്കറായി.  അതിന് ശേഷംകഴിഞ്ഞ ഒരു വർഷമായി ഡപ്യൂട്ടി സ്പീക്കര്‍‍ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. കാഞ്ഞങ്ങാട് എംഎൽ.എ  ഇ. ചന്ദ്രശേഖരനായിരുന്നു പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി. രഹസ്യ ബാലറ്റു വഴിയായിരുന്നു വോട്ടെടുപ്പ്.