ജഡ്ജിയെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നതുപോലെയാണെന്ന് ജസ്റീസ് ബി. കമാല്‍ പാഷ
കൊച്ചി: വിധി പറയുന്ന ജഡ്ജിയെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നതുപോലെയാണെന്ന് ജസ്റീസ് ബി. കമാല്‍ പാഷ. പലതിനും മറുപടിപറയാന്‍ അറിയാത്തതുകൊണ്ടല്ല, ജുഡീഷറിയെ മാനിക്കുന്നതുകൊണ്ടാണു മറുപടിപറയാത്തതെന്നും അദ്ദേഹം പറഞ്ഞു. പരിചയമുള്ളതിന്റെ പേരില്‍ ഒരു കേസും ഒഴിവാക്കിയിട്ടില്ല. താന്‍ പറഞ്ഞത് ആരെയും ഉദേശിച്ചല്ല. ജഡ്ജിമാരും മനുഷ്യരാണ്. ജുഡീഷറിയെ മാനിക്കുന്നതുകൊണ്ടാണു പലതിനും മറുപടിപറയാത്തതെന്നും അദ്ദേഹം പറഞ്ഞു. ജസ്റീസ് വി.ആര്. കൃഷ്ണയ്യരുടെ അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു കമാല്‍ പാക്ഷയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.