KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുക്കാവ് പഞ്ചായത്തിൽ മാതൃകാഭരണം കൊണ്ടുവരും: കെ. സുരേന്ദ്രൻ

കൊയിലാണ്ടി: ചെങ്ങോട്ടുക്കാവ് പഞ്ചായത്തിൽ മാതൃകാഭരണം കൊണ്ടുവരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാർ സഹായത്തോടെയും കേന്ദ്ര പദ്ധതികളുടെ അടിസ്ഥാനത്തിലും സൽഭരണം ചെങ്ങോട്ടുക്കാവിൽ കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചേലിയയിൽ നടന്ന ബി.ജെ.പി. തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ജനാധിപത്യ സഖ്യം മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി ബാലസോമൻ, ജയ് കിഷ് മാസ്റ്റർ, അഡ്വ.വി. സത്യൻ, സതീശൻ കുനിയിൽ, ഉണ്ണിക്കൃഷ്ണൻ വി.കെ, ദാമോധരൻ കെ, പ്രശോഭ് ജ്യോതിസ്സ്, ബ്ലോക്ക് സ്ഥാനാർത്ഥി പ്രിയ ഒരുവമ്മൽ, വാർഡ് സ്ഥാനാർത്ഥികളായ നളിനാക്ഷൻ, സുജല കാര്യക്കണ്ടി, രജനി മേടക്കാട്ട് എന്നിവരും പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!