KOYILANDY DIARY.COM

The Perfect News Portal

സെക്കുലര്‍ മാര്‍ച്ചിന് പ്രൗഢോജ്ജ്വല സ്വീകരണം

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി  നയിക്കുന്ന വടക്കന്‍ മേഖലാ സെര്‍ക്കുലര്‍ മാര്‍ച്ചിന് കൊയിലാണ്ടിയില്‍ പ്രൗഢോജ്ജ്വല സ്വീകരണം. നേരത്തെ വടകരയില്‍ നിന്ന് രാവിലെ പത്തോടെ ആരംഭിച്ച മാര്‍ച്ചില്‍ വടകര, പയ്യോളി, പേരാമ്പ്ര എന്നീ ബ്ലോക്കുകളില്‍ നിന്ന് ശുഭവസ്ത്ര ധാരികളായ നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു

മൂരാട് പാലത്തിന് സമീപത്തെത്തിയ മാര്‍ച്ചിനെ സി.പി.ഐ.എം പയ്യോളി ഏരിയാ സെക്രട്ടറി ടി.ചന്തു,കെ.ദാസന്‍ എം.എല്‍.എ, ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് കളത്തില്‍ ബിജു, സെക്രട്ടറി അനീഷ് മഞ്ഞോളി എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചും വരവേറ്റു.

രാത്രി 7 മണിയോടെ കൊയിലാണ്ടിയിലെത്തിയ മാര്‍ച്ചിനെ മുത്തുക്കുടകളുടേയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടി നഗരം വരവേറ്റു. ജാഥ ക്യാപ്റ്റന്‍ എം സ്വരാജിനെ നഗരാതിര്‍ത്തിയില്‍  സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വിശ്വന്‍, കെ.ദാസന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഷാളണിയിച്ച്   സ്വീകരണം നല്‍കി. തുടര്‍ന്ന്  നടന്ന പൊതുസമ്മേളനം എം. ബി. രാജേഷ് എം. പി. ഉദ്ഘാടനം ചെയ്തു.  അഡ്വ: കെ. സത്യന്‍ അദ്ധ്യക്ഷനായി. ജാഥാ ലീഡര്‍ എം. സ്വരാജ്, മുന്‍ എം. എല്‍. എ. പി. വിശ്വന്‍ മാസ്റ്റര്‍, കെ. ദാസന്‍ എം. എല്‍. എ.   ഡി. വൈ. എഫ്. ഐ. കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് റിയാസ്, എസ്. കെ. സജീഷ്‌, ഡി. വൈ. എഫ്. ഐ. ജില്ലാ സെക്രട്ടറി പി. നിഖില്‍, പ്രസിഡണ്ട് സി. അശ്വനിദേവ്, ബ്ലോക്ക് പ്രസിഡണ്ട് കെ. ഷിജു, സെക്രട്ടറി എല്‍. ജി. ലീജിഷ്, എം. നിഷിത്ത്കുമാര്‍ സാംസ്‌കാരിക നായകര്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.
ചൊവ്വാഴ്ച രാവിലെ 10 ന് കൊയിലാണ്ടിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വൈകിട്ട് 6 ന് മുതലക്കുളത്ത് സമാപിക്കും.

Advertisements

 

Share news
error: Content is protected !!